Wednesday, May 15, 2024
keralaNews

കുമളിയില്‍ എട്ടുവയസ്സുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

കുമളി: അട്ടപ്പള്ളത്ത് എട്ടുവയസ്സുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. യുവതിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആകുന്നതനുസരിച്ച് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പില്‍ ഹാജരാക്കും.ഞായറാഴ്ചയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവന്ന ടയര്‍ കുട്ടി കത്തിച്ചതിനെത്തുടര്‍ന്ന് ക്ഷുഭിതയായ അമ്മ ചട്ടുകംകൊണ്ട് പൊള്ളിക്കുകയായിരുന്നു.കുട്ടിയുടെ മൊഴിപ്രകാരം അമ്മ മുമ്പ് പല തവണ കുട്ടിയെ ഉപദ്രവിച്ചതായി പറഞ്ഞിട്ടുണ്ട്. കണ്ണില്‍ മുളകുപൊടി വിതറിയെന്നും മൊഴിയിലുണ്ട്. പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി.