Tuesday, April 30, 2024
keralaNews

എം.വി.നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കളമശേരി മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ചായിരുന്നു അപകടം. നികേഷിന് പരിക്കുകള്‍ ഒന്നും തന്നെയില്ല.റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് അപകടം ഉണ്ടായത്. കാര്‍ തലകീഴായി മറിയുകയായിരുന്നു.ഹോണ്ട സിറ്റി കാറാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ബാഗുകള്‍ പൊട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.