Saturday, May 4, 2024
keralaNews

കുതിരാന്‍ തുരങ്കം ഇന്ന് തുറക്കുന്നു.

പാലക്കാട് -തൃശ്ശൂര്‍ പാതയിലെ കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയതോടെയാണ് തുറക്കുന്നതിന് ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് കിട്ടിയ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കോയമ്പത്തൂര്‍ -കൊച്ചി പാതയിലെ യാത്രാസമയം വലിയ രീതിയില്‍ കുറയും.