Tuesday, May 14, 2024
keralaNews

അയ്യപ്പന്റെ പുണ്യ ഭൂമിയില്‍ നിന്നും അനന്തപത്മനാഭന്റെ നടയില്‍ കാവലാളായി ….

എരുമേലി :അയ്യപ്പന്റെ പുണ്യ ഭൂമിയില്‍ നിന്നും അനന്തപത്മനാഭന്റെ നടയില്‍ കാവലാളായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കുമ്മനം രാജശേഖരന്‍ എന്ന രാജേട്ടന്‍ എരുമേലി ചെറുവള്ളി പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം ക്ഷേത്രം സന്ദര്‍ശിച്ചു.ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് അംഗമായി കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ശേഷം ആദ്യമായാണ് രാജേട്ടന്‍ പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം ക്ഷേത്രം സന്ദര്‍ശിക്കുന്നത്.ഇന്ന് നവരാത്രി വിദ്യാരംഭ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ രാജേട്ടന്‍
കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.പ്രത്യേകം തയ്യാറാക്കിയ തളികയിലെ അരിമണികളില്‍ കുരുന്നുകളുടെ കൈവിരല്‍ പിടിച്ച് ഹരിശ്രീ എഴുതിപ്പിച്ചു.ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശി ഗുരുജി ഡോക്ടര്‍ . ജി. ജയചന്ദ്രരാജ്, ബ്രഹ്മചാരി ശ്രീനാഥ്,പ്രസിഡന്റ് മോഹനന്‍ മുക്കട,ബിജെപി ജില്ലാ സെക്രട്ടറി വി സി അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് കുമ്മനം രാജശേഖരനെ സ്വീകരിച്ചു.സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വത്തിലെത്തിയ കുമ്മനം രാജശേഖരന്‍ എന്ന രാജേട്ടന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചാണ് കേരളത്തില്‍ തിരിച്ചെത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷത പദവിയടക്കം വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി,രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ പ്രചാരക്, ശബരിമല അയ്യപ്പഭക്തരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശബരിമല അയ്യപ്പസേവാ സമാജം,ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി, പത്രപ്രവര്‍ത്തനരംഗത്ത് തുടക്കം കുറിച്ച് ദീപിക പത്രത്തിലും, പിന്നീട് ജന്മഭൂമി ദിനപത്രത്തിന്റെ മുഖ്യ ചുമതലയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.നിരവധിയായ വികസന പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും രാജേട്ടന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.