Thursday, May 16, 2024
keralaNews

പ്രണയം നടിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ച മോഡല്‍ അറസ്റ്റില്‍

കുമളി: മോഡലെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ച കേസില്‍ മോഡല്‍ വലയില്‍. തൂപ്പൂണിത്തുറ സ്വദേശിയും കോസ്റ്റിയൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്റണിയാണ് പിടിയിലായത്.   കുമളി സ്വദേശിയെയാണ് ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചത്. തുടര്‍ന്ന് പ്രണയം നടിച്ച് ഇയാള്‍ യുവതിയുടെ നഗ്‌ന ചിത്രങ്ങളും മറ്റും കൈക്കലാക്കി. ഇതോടെ യുവതിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോര്‍ട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് മോഡലിനെ എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു. നിരവധി മുന്‍നിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിന്‍ ആന്റണിയെന്ന് പോലീസ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന സിബിന്‍ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും