Friday, May 17, 2024
keralaNewspolitics

കെപിസിസി അധ്യക്ഷ സ്ഥാനത്തും പൊളിച്ചഴുത്തിന് സാധ്യത

കെപിസിസിയിലും നേതൃത്വമാറ്റം ഉണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. നേതൃമാറ്റമുണ്ടാകുമെന്ന സൂചന മുല്ലപ്പളളിയും നല്‍കുകയുണ്ടായി. ഗ്രൂപ്പിനതീതമായ നേതൃനിര തന്നെയാകും സംഘടനാരംഗത്തും വരികയെന്നാണ് റിപ്പോര്‍ട്ട്.                                                                        മേല്‍ത്തട്ട് മുതല്‍ താഴേത്തട്ട് വരെ സമ്ബൂര്‍ണമായ പൊളിച്ചെഴുത്താണ് കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തും കരുത്തുറ്റ പുതിയ മുഖം വരുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം പല നേതാക്കളും ഇതിനോടകം പരസ്യമാക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.