Wednesday, May 15, 2024
keralaNews

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ 2021–22 ബജറ്റ് .

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ 2021–22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം തുടങ്ങി. ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.

പ്രധാന പ്രഖ്യാപനങ്ങള്‍

  • കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍
  • 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും
  • സാമൂഹ്യക്ഷേമ പെന്‍ഷന് 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍.
  • ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും
  • 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും
  • നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി
  • കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി
  • നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്ത്തി
  • ?ആരോഗ്യ സര്‍വകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പല്‍പ്പുവിന്റെ പേര് നല്‍കും
  • സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്കി ജോലിക്ക് പ്രാപ്തരാക്കും
  • വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പ ലഭ്യമാക്കും
  • 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍് പ്ലാ്റ്റ്‌ഫോം വഴി ജോലി നല്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും
  • സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല് പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും
  • കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും
  • എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും
  • കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല
  • മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകര്‍ഷിക്കാന് ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്
  • സര്‍്ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി
  • 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്കും
  • കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ
  • തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
  • കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി
  • തൊഴിലുറപ്പ് പദ്ധതിയിലെ ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും
  • പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍്പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന് 3500 രൂപയാക്കി
  • കയര്‍്മേഖലയ്ക്ക് 112 കോടി വകയിരുത്തി
  • കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍്മപദ്ധതി
  • കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍
  • തരിശുരഹിത കേരളം ലക്ഷ്യം.
  • കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും
  • ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി
  • മൂന്ന് വ്യവസായ ഇടനാഴികള്‍ ക്ക് 50000 കോടി
  • ടൂറിസം നിക്ഷേപകള്‍ക്ക് പലിശ ഇളവോടെ വായ്പ
  • കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും
  • ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
  • വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകള്‍. മരുന്ന് വീട്ടിലെത്തും
  • ഭഷ്യസുരക്ഷക്ക് 40 കോടി.ഗാര്‍്ഹിക തൊഴിലാളികള്‍ക്ക് 5 കോടി രൂപ
  • കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങള് ചേര്‍ന്ന് ഫണ്ടിന് രൂപം നല്കും. ഇതിലേക്കായി 50 കോടി ബജറ്റില്‍ നിന്ന് അനുവദിക്കും
  • കടല്‍ ഭിത്തി നിര്‍മ്മാണത്തിന് 150 കോടി. മത്സ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിന് 60 കോടി
  • മൂന്നാറിലേക്ക് പൈതൃക തീവണ്ടി.തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി
  • കേരള ഇന്നവേഷന് ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞര്‍്ക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്
  • വയനാടിന് കോഫി പാര്‍ക്ക്
  • ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്കുന്നത്. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും.