Thursday, May 2, 2024
keralaNews

കോട്ടയത്ത് കെ എസ് ആര്‍ റ്റി സി ബസ് ട്രാന്‍സ് ഫോര്‍മറിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

കോട്ടയം പുതുപ്പള്ളിയിൽ കെ എസ് ആർ റ്റി സി ബസ് ട്രാൻസ് ഫോർമറിലിടിച്ച് എട്ട് പേർക്ക് പരിക്ക് .പുതുപ്പളി – കോട്ടയം റോഡിൽ വില്ലേജ് ഓഫീസിന് സമീപത്തായി  11 മണിയോടെയായിരുന്നു അപകടം. വളവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവറടക്കം എട്ട് പേർക്കാണ് പരിക്കേറ്റത് .പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.