Friday, April 26, 2024
keralaNews

കോഴിക്കോട് പൊലീസുകാരന് കുത്തേറ്റു.

കോഴിക്കോട് : വടകരയ്ക്കടുത്ത് ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു.ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോല്‍സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.