Sunday, April 28, 2024
keralaNews

കോഴിക്കോട് കോര്‍പറേഷനില്‍ സംഘര്‍ഷം :എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും തമ്മില്‍ത്തല്ലി.

കോഴിക്കോട് കോര്‍പറേഷനില്‍ സംഘര്‍ഷം.എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും തമ്മില്‍ത്തല്ലി. മാധ്യമപ്രവര്‍ത്തകരുടെ നേരെയും കയ്യേറ്റം ഉണ്ടായി. സംഘര്‍ഷത്തില്‍ 5 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും 1 യുഡിഎഫ് കൗണ്‍സിലര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിഎന്‍ബി തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തെ തുടര്‍ന്നുള്ള ബഹളമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പിഎന്‍ബി തട്ടിപ്പ് കോഴിക്കോട് കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരപ്രമേയമായി യുഡിഎഫും ബിജെപിയും ഉന്നയിച്ചു.തൊട്ടുപിന്നാലെ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മേയര്‍ വ്യക്തമാക്കി. പിഎന്‍ബി തട്ടിപ്പില്‍ ഏത് അന്വഷണവും സ്വാഗതം ചെയ്യുന്നുവെന്ന് മേയര്‍ പറഞ്ഞു. അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയം മേയര്‍ തള്ളി. തുടര്‍ന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധിച്ച 15 പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡു ചെയ്തു. ഇതിന് പിന്നാലെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവിഭാഗത്തേയും കോര്‍പറേഷനില്‍ നിന്ന് മാറ്റിയത്.