Sunday, May 12, 2024
keralaNews

പിടി സെവന്‍ കൂട്ടില്‍.

പാലക്കാട്: പിടി സെവന്‍ കൂട്ടില്‍.പാലക്കാട് ധോണിയില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്കാണ് പിടി സെവനെ മാറ്റിയിരിക്കുന്നത്. കുങ്കി ആനയാക്കി മാറ്റാനുള്ള മൂന്നു മാസത്തെ പരിശാലന ശേഷമാകും കൂട്ടില്‍ നിന്നും ഇനി പുറത്തിറക്കുക.ഇന്ന് രാവിലെ 7.15 നാണ് പിടി സെവനെ മയക്കുവെടി വെച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്തെത്തി ആനയെ കണ്ടെത്തി മയക്കുവെടി വെച്ചത്. തുടര്‍ന്ന് കറുത്ത തുണികൊണ്ട് മുഖം മറച്ച ശേഷം സുരേന്ദ്രന്‍, വിക്രം, ഭരതന്‍ എന്നീ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുകയായിരുന്നു. കാലുകളില്‍ വടംകെട്ടി പിന്നില്‍ നിന്നും ഇരു വശങ്ങളില്‍ നിന്നും കുങ്കി ആനകളെക്കൊണ്ട് തള്ളിയാണ് കൂട്ടില്‍ കയറ്റിയത്.അതേസമയം പിടി 7 ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു.ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക.പിടി സെവന് ഇനി പുതിയ പേര്, പുതിയ ജീവിതം… നാല് വര്‍ഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പില്‍ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്പത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോള്‍ ധോണി ക്യാമ്പില്‍ 140 യൂക്കാലിപ്‌സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ധോണിക്കാര്‍. കാട്ടില്‍ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്. പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തില്‍ പെട്ടവരെ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപില്‍ വച്ചായിരുന്നു ചടങ്ങ്.