Wednesday, May 15, 2024
keralaNewsObituary

കരുനാഗപ്പള്ളിയില്‍ മകന്റെ മരണം; മനംനൊന്ത് അമ്മയും മരിച്ചു.

കൊല്ലം കരുനാഗപ്പള്ളിയില്‍ മകന്‍ തൂങ്ങി മരിച്ചതിന്റെ ആഘാതത്തില്‍ അസുഖ ബാധിതയായ മാതാവ് തൊട്ടടുത്ത ദിവസം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്. ഇവരുടെ മകന്‍ ആദിത്യനെ (നന്ദു14) ചൊവ്വ രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.പൊലീസെത്തി ആദിത്യന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകുകയും ചെയ്തിരുന്നു. രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സന്ധ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.അമ്മയുടെയും മകന്റെയും മൃതദേഹം അടുത്തടുത്ത ചിതകളില്‍ സംസ്‌കരിച്ചു. സന്ധ്യ കരുനാഗപ്പള്ളിയിലുള്ള ടെക്‌സ്‌റ്റൈല്‍സില്‍ ജോലിക്കു പോകുന്നുണ്ടായിരുന്നു. ആദിത്യന്‍ കുലശേഖരപുരം ഗവ.എച്ച്എസ്എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സന്ധ്യയുടെ മറ്റൊരു മകന്‍ അനന്തു.