Sunday, May 19, 2024
keralaNewspolitics

പടയൊരുക്കം; ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതല്‍

ഇടതു മുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ നിന്നു തുടങ്ങും. ‘പടയൊരുക്കം’ എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്.ഇന്നു 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്നതോടെ എല്‍ഡിഎഫിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമാകും. മുഖ്യമന്ത്രിയെ ബാന്‍ഡ് വാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ധര്‍മടം മണ്ഡലത്തിലെ പിണറായിയിലേക്ക് ആനയിക്കും. 5നു പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ സമ്മേളനം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ‘പടയൊരുക്ക’ത്തിനുള്ള ആദ്യ സമ്മേളനമായിരിക്കും ഇത്.10 മുതല്‍ 16 വരെ ധര്‍മടം നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലെ 46 കേന്ദ്രങ്ങളില്‍ പിണറായി വിജയന്‍ പങ്കെടുക്കും. ദിവസവും രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5.15ന് അവസാനിക്കും. 10നു രാവിലെ 10നു ചെമ്പിലോട് നിന്നാണ് ഒരാഴ്ച നീളുന്ന പ്രചാരണം ആരംഭിക്കുക. 11നു 4നു മമ്പറത്തു നടക്കുന്ന ധര്‍മടം നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഇടതു മുന്നണി നേതാക്കളും പങ്കെടുക്കും.