Sunday, May 19, 2024
Agriculture

ദേശീയ പുഷ്പം വീട്ടുമുറ്റത്ത് വളര്‍ത്താം.

കേരളത്തില്‍ വ്യാപകമായ് കൃഷി ചെയ്യല്‍ പതിവില്ലാത്തൊരു പുഷ്പകൃഷിയാണ് താമരയുടേത്. എന്നാല്‍ തണുപ്പ് കൂടിയ പ്രദേശങ്ങളൊഴികെ ജലലഭ്യതയും ജലാശയ സൗകര്യങ്ങളുമുള്ള കേരളത്തിലെ മിക്കയിടങ്ങളിലും താമര കൃഷി ചെയ്യുവാന്‍ ഒരു പരിധി വരെ സാധിക്കുന്നതാണ്.
മലപ്പുറം ജില്ലയിലെ തിരുന്നാവായ, എടക്കുളം, പട്ടര്‍നടക്കാട്, കൊടക്കല്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെ താമര കൃഷി വിജയകരമായ് മുന്നേറുന്നുണ്ട്.പൊന്നാനി കോള്‍മേഖലയില്‍ തന്നെ പലയിടത്തും പുഞ്ചകൃഷിയില്ലാത്ത സമയങ്ങളില്‍ സ്വഭാവികമായ് തന്നെ വളരുന്ന വെള്ളതാമരകള്‍, കൃഷിയുടെ വിജയ സാധ്യതയാണ്, പ്രകൃതിയിലൂടെ നമ്മിലേക്ക് പകര്‍ന്ന് നല്കുന്നത്.പിങ്ക് നിറത്തിലുള്ള താമരയുടെ ലഭ്യത കുറവുണ്ടാകുമ്പോള്‍ ഗുരുവായൂരിലേക്കും മറ്റും വ്യാപകമായ് ഈ വെള്ള താമരയാണ്, വിപണിയിലെ കുറവ് നികത്തപ്പെടുവാനും ഉപയോഗിക്കപ്പെടുന്നത്.

ഔഷധ പ്രധാന്യമുള്ള താമര
വളരെയേറെ ഔഷധ പ്രധാന്യമുള്ള താമരയുടെ പൂവ്, വേര് തുടങ്ങിയവയൊക്കെ ചര്‍മ്മ രോഗങ്ങള്‍ക്കും,ഔഷധ ചേരുവകള്‍ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്.ജല ശുദ്ധീകരണം
ജലാശയങ്ങളിലെ രാസമാലിന്യങ്ങളെ വലിച്ചെടുത്ത് ജല ശുദ്ധീകരണം സാധ്യമാക്കുന്നതിനും ഒരു മികച്ച ചെടിയാണ് താമര.

ദേശീയ പുഷ്പമായ താമര
നമ്മുടെ ദേശീയ പുഷ്പമായ താമരയുടെ ജന്മദേശവും ഇന്ത്യയാണ്.ഇളം പിങ്ക് നിറത്തിലുള്ള താമരയാണ് പൊതുവെ കാണപ്പെടാറുള്ളതെങ്കിലും വൈവിധ്യകാലാവസ്ഥക്കനുസരിച്ച് നിറഭേദങ്ങളും കാണപ്പെടുന്നുണ്ട്.

കൃഷി ചെയ്യുവാന്‍
നല്ല സുര്യ പ്രകാശത്തിന്റെ ലഭ്യതയുള്ള ജലാശയം, കുളം, സിമന്റ് ടാങ്ക് തുടങ്ങിയവയിലൊക്കെ താമര നന്നായ് വളര്‍ത്താവുന്നതാണ്.വിത്ത്
താമരയുടെ വിത്ത്, അടിത്തട്ടില്‍ വളരുന്ന തണ്ടുപയോഗിച്ചും കൃഷി ചെയ്യാം. നടാന്‍ തണ്ട് എടുക്കുകയാണങ്കില്‍ മൂന്ന് മുട്ടുകളെങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

മണ്ണൊരുക്കലും, വളപ്രയോഗങ്ങളും
നടുന്ന സ്ഥലത്ത് വെള്ളം നിറക്കുന്നതിന് മുന്‍പായ് അടിത്തട്ടില്‍ ജലാശയത്തിലെ ചേറില്‍,ചുവന്ന മണ്ണും, കമ്പോസ്റ്റ്, കൂടി ചേര്‍ന്ന മിശ്രിതം 50 സെ.മി കനത്തില്‍ നിറച്ച് ,കുറച്ച് വേപ്പിന്‍പിണ്ണാക്കും കൂടി ചേര്‍ത്ത് വിത്തോ, തണ്ടോ നടാവുന്നതാണ്. ഇത് വേര് പിടിച്ച് വളര്‍ന്ന് കഴിഞ്ഞാല്‍ ആവശ്യത്തിന് വെള്ളം നിറക്കാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ ചാണകം വളമായ് നല്കാവുന്നതാണ്.

പൂക്കള്‍.പുക്കള്‍ നന്നായ് വിരിയുന്നതിനും, ഉണ്ടാകുന്നതിനും. നല്ല സുര്യ പ്രകാശവും, അന്തരീക്ഷ ഉഷ്മാവും അനിവാര്യമായതിനാല്‍ വേനല്‍ക്കാലത്താണ് ധാരാളം പൂക്കളുണ്ടാകുന്നത്.