Wednesday, May 1, 2024
keralaLocal NewsNews

എരുമേലി പേട്ടതുള്ളല്‍ ;ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ക്ഷേത്രപരിസരം വൃത്തിയാക്കി.

ഫയര്‍ഫോഴ്‌സ് എരുമേലി യൂണിറ്റിലെ അംഗങ്ങള്‍ ക്ഷേത്രപരിസരം വൃത്തിയാക്കി.ശബരിമല തീര്‍ത്ഥാടനം മഹോത്സവത്തിന് ഭാഗമായി എരുമേലിയില്‍ സേവനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ എരുമേലി വലിയമ്പലം പരിസരം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കി,നാളെ നടക്കുന്ന പേട്ടതുള്ളലിനോടനുബന്ധിച്ചാണ് ക്ഷേത്രപരിസരം ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം നടപ്പന്തല്‍, ആനക്കൊട്ടില്‍, ചുറ്റമ്പലം എന്നീ പ്രദേശങ്ങളാണ് ഇന്ന് രാവിലെ വൃത്തിയാക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേഷന്‍ ഓഫീസര്‍ ജെ സുരേഷ് കുമാര്‍,അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവിന്റെ മേല്‍നോട്ടത്തിലായിരുന്നു ശുചീകരണം നടന്നത്.