Tuesday, April 30, 2024
keralaNews

സംസ്ഥാനത്തെ നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപിള്‍ ലോക്ഡൗണ്‍

സംസ്ഥാനത്തെ നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപിള്‍ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ലോക്ഡൗണിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ട്രിപിള്‍ ലോക്ഡൗള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലുണ്ടാവും. അന്തര്‍ജില്ലാ യാത്രകള്‍ക്ക് കര്‍ശന വിലക്കുണ്ടാവും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കും. ട്രിപ്പിള്‍ ലോക് ഡൗണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വൈകുന്നേരത്തോടെ അറിയാം.