Wednesday, May 15, 2024
keralaNews

 കനത്ത മഴ ; എരുമേലിയിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. 

മണിമലയാര്‍
പമ്പാ നദി                                                                             
എരുമേലി : മലയോര മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ  നദികളിൽ  ജലനിരപ്പ് ഉയർന്നു.പഞ്ചായത്തിലെ പ്രധാന നദികളായ
പമ്പയും – മണിമലയാറും -അഴുത നദിയിലുമാണ്  ജലനിരപ്പ് ഉയർന്നു.അഴുത നദിയിലെ മൂക്കൻപ്പെട്ടി കോസ് വെയും,പമ്പനദിയിലെ ഇടകടത്തി
കോസ് വെയും  അടുത്തു വരെ ജലനിരപ്പ്  ഉയർന്നതായും നാട്ടുകാർ പറഞ്ഞു . തോടുകളിലും ജലനിരപ്പ് ഉയർന്നു.എന്നാൽ മഴയിൽ മേഖലയിലെ വൈദ്യുതിവിതരണം പ്രതിസന്ധിയിലായിരിക്കുകയാണ് .
റാന്നി എസ് സി പടിക്കൽ റോഡിൽ വെള്ളം കയറിയപ്പോൾ .