Sunday, May 19, 2024
keralaNews

സംസ്ഥാന ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് 1800 കോടി നീക്കിവെക്കും.

പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് 1800 കോടി നീക്കിവെക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. മൂവായിരം ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അന്‍പത് കോടി നല്‍കും.കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാന്‍ സാമ്പത്തിക സഹായം നല്‍കും. കേരള ഓട്ടോമൊബൈല്‍സ് നിര്‍മ്മിക്കുന്ന പതിനായിരം ഇ ഓട്ടോകള്‍ക്ക് 30000 രൂപ സബ്‌സിഡി നല്‍കി. വൈദ്യുതി വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത് 236 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആദ്യത്തെ അഞ്ച് വര്‍ഷം 50 ശതമാനം നികുതി അനുവദിച്ചു. സംസ്ഥാനത്ത് നിലവില്‍ രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു.
്‌