പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്

തിരുവനന്തപുരം : നാളെ മുതല്‍ മില്‍മ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മില്‍മ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മില്‍മ നേരിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.