Wednesday, April 24, 2024
indiaNews

സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാട്‌സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി – യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സന്ദേശങ്ങള്‍ ട്രേസ് ചെയ്യുന്നത് ഭരണഘടാനവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാട്‌സാപ്പിന്റെ ഹര്‍ജി. ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണെന്നാണ് വാട്‌സാപ്പ് വാദം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരുമെന്നും ഇത് ഗുരുതര സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.