Saturday, May 11, 2024
Local NewsNews

മരാമത്ത് വകുപ്പ് മന്ത്രിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു : മണിക്കൂറുകള്‍ക്കകം നടപടി

എരുമേലി : പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിലെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു പരാതി പറഞ്ഞു. മണിക്കൂറുകള്‍ക്കകം നടപടിയായി. എരുമേലി ചീനിമരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നിരപ്പേല്‍ ബിനുവാണ് മന്ത്രിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചത്.                                                                                      ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന പാതയും – നിരവധി വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്നതും – നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള എരുത്വാപ്പുഴ : – കണമല റോഡിന്റെ ഇരുവശത്തുള്ള കാട് വെട്ടിത്തെളിക്കാനാണ് മരാമത്ത് വകുപ്പ് മന്ത്രിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിച്ചത് . ഫോണ്‍ വിളിച്ച് മണിക്കൂറുകള്‍ക്കകം നടപടിയുമായി.                                                                                             മന്ത്രിയുടെ ഓഫീസില്‍ നിന്നും എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുമായും – മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെ കാടുകള്‍ വെട്ടിതെളിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു . ഇന്ന് രാവിലെ മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിതെളിക്കുകയാണിപ്പോള്‍ .