Saturday, April 20, 2024
keralaNewsUncategorized

ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു: മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : ലാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റു.കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്. പരിക്കേറ്റവരെ പെരുന്നാട്, പത്തനംതിട്ട ജനറല്‍ ആശുപത്രികളിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് ളാഹ വിളക്ക് വഞ്ചി ഭാഗത്താണ് അപകടം നടന്നത്.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍ കുടുങ്ങി കിടന്നവരില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത് .ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൊബൈല്‍ നെറ്റ് വര്‍ക്കിന് പ്രശ്‌നമുള്ള സ്ഥലമാണ് ഇത്. അപകടത്തെ തുടര്‍ന്ന് തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി.ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തീര്‍ത്ഥാടകരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പെരുന്നാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.