Sunday, May 19, 2024
HealthkeralaNews

സംസ്ഥാനത്ത് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25 മരണം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 6910 പേര്‍ക്ക് രോഗം ബാധിച്ചു. 640 കേസുകളുടെ ഉറവിടം കണ്ടെത്താനായില്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. 60,494 സാംപിള്‍ ഇന്നു പരിശോധിച്ചു. 87,738 പേരാണു ചികിത്സയിലുള്ളത്.ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മെച്ചപ്പെട്ട നിലയിലാണ്. 10 ലക്ഷത്തില്‍ 99 ആളുകളാണു മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.3. കേരളത്തില്‍ 7.2 ശതമാനം ആണ്. ഇതേ വരെ സ്വീകരിച്ച ജാഗ്രതയും നടപടിയും വെറുതെ ആയില്ല. ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രതക്കുറവ് ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.