Saturday, May 18, 2024
keralaNews

സാധാരണ ദിവസങ്ങളില്‍ 1,000 പേര്‍ വരെ, ആന്റിജന്‍ ടെസ്റ്റ് നടത്തി മാത്രം പ്രവേശനം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച ശബരിമല ക്ഷേത്രം വീണ്ടും തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരുദിവസം പരമാവധി 1000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവു. എന്നാല്‍ ശനി, ഞായര്‍ ദിനങ്ങളില്‍ അത് പരമാവധി 2000 പേര്‍വരെയാകാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.മാത്രമല്ല മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു. 10 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.നാളെ ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു