Tuesday, April 30, 2024
keralaNewsObituary

ഭാര്യ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു

കാസര്‍കോട്: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പാണത്തൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു (54) ആണ് മരിച്ചത്. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ബാബു ആദ്യം ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഭാര്യ അടുക്കളയില്‍ നിന്ന് കൊടുവാള്‍ എടുത്ത് ഭര്‍ത്താവിനെ വെട്ടി. തലക്ക് പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ സീമന്തിനി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.