Thursday, April 18, 2024
keralaNews

എരുമേലി വഴിയുള്ള ശബരിമല  പരമ്പരാഗത കാനനപാത തുറന്നു .

എരുമേലി :ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി –  കാളകെട്ടി പാത തുറന്നു.ഇന്ന്  രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ. എൻ. അനന്തഗോപൻ കൊച്ചമ്പലത്തിൽ നിന്നാരംഭിക്കുന്ന കാനനപാത തീർത്ഥാടകർക്കായി തുറന്ന്  നൽകിയത്. ശബരിമല തീർത്ഥാടകരുടേയും – അയ്യപ്പ വിശ്വാസികളുടേയും വലിയ ആഗ്രഹമാണ് നടപ്പാകുന്നതെന്നും
അദ്ദേഹം പറഞ്ഞു. എന്നാലും കോവിഡിന്റെ  പശ്ചാത്തലത്തിൽ
നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ
ദർശനത്തിനായി ബുക്ക് ചെയ്തവർക്ക് പോകാനാകും. സ്പോട്ട്  ബുക്കിംഗിനുള്ള സൗകര്യം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ശബരിമല എഡിഎം നേയും, എരുമേലി ഫോറസ്റ്റ് റേഞ്ച്  ഓഫീസറേയും ദേവസ്വം ബോർഡ് പ്രസിഡന്റ്  പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.ചടങ്ങിൽ ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ ഐഎഎസ് , ദേവസ്വം ബോർഡ് അംഗങ്ങളായ പി.എൻ തങ്കപ്പൻ , അഡ്വ. മനോജ് ചരളേൽ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ എ. അജിത് കുമാർ , ഡപ്യൂട്ടി കമ്മീഷണർ  ജി. ബൈജു , എക്സിക്യൂട്ടീവ്  എൻജിനീയർ ജി എസ് ബൈജു , അസി. കമ്മീഷണർ ആർ.എസ് ഉണ്ണികൃഷ്ണൻ , അസി. എൻജിനീയർ വിജയമോഹൻ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി സതീഷ് കുമാർ , എരുമേലി ഫോറസ്റ്റ് റേഞ്ച്  ഓഫീസർ പി.വി ജയകുമാർ , ഡപ്യൂട്ടി റേഞ്ച്  ഓഫീസർ എം.ബി ജയൻ എന്നിവർ പങ്കെടുത്തു.