Friday, May 17, 2024
keralaLocal News

രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം ഒഴുകുന്നു പാറമടക്കെതിരെ പരാതിയുമായി നാട്ടുകാര്‍ .

പാറമടയില്‍ നിന്നുള്ള രാസവസ്തുക്കള്‍ കലര്‍ന്ന മാലിന്യം മലിനജലം ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതായി പരാതി .എരുമേലി – മുണ്ടക്കയം സമാന്തര പാതയില്‍ കണ്ണിമലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാറമടയ്ക്ക് എതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാറമടയില്‍ വെടിവെക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്നും,പാറപ്പൊടിയും അടക്കം രാസവസ്തുക്കള്‍ കലര്‍ന്ന മാലിന്യമാണ് മണിമലയാറ്റിലേക്കും,തോട്ടിലേക്ക് ഒഴുകിയെത്തുന്ന നാട്ടുകാര്‍ പറയുന്നു.ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും,മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നാട്ടുകാര്‍ പരാതിയും നല്‍കി. പാറമടയില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്ന ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ ശരീരം തടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.