Thursday, May 16, 2024
EntertainmentkeralaNews

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു.

നടി ആന്‍ അഗസ്റ്റിനും പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും തമ്മില്‍ വേര്‍പിരിയുന്നു.ജോമോനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ആന്‍ അഗസ്റ്റിനുമായിട്ടുള്ള ബന്ധം ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനായി തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും ജോമോന്‍ പറയുന്നു.

വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബക്കോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഈ വരുന്ന ഫെബ്രുവരി 9 ന് കുടുംബ കോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനും നോട്ടീസ് അയച്ചിരിക്കുകയാണ്.വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രശംസ പിടിച്ച് പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജോമോനുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.അങ്ങനെ രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ഫെബ്രുവരി 2 നാണ് വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു ആന്‍.