Friday, April 26, 2024
keralaLocal NewsNews

കാളകെട്ടിയിൽ കാണാതായ തീർത്ഥാടകൻ തിരിച്ചെത്തി 

എരുമേലി: പരമ്പരാഗത കാനന പാതയിൽ എരുമേലി കാളകെട്ടി അഴുതനദിയിൽ
കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട്  ഒരു  തീർത്ഥാടകൻ  മരിക്കുകയും
മറ്റൊരു തീർത്ഥാടകനെ കാണാതായ സംഭവത്തിൽ കാണാതായ തീർത്ഥാടകൻ തിരിച്ചെത്തി.തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ സ്വദേശി കണ്ണൻ എന്ന
തീർത്ഥാടകനാണ്  ഇന്ന്  വെളുപ്പിനെ  ഒരു മണിയോടെ  തിരിച്ചെത്തിയത്.
തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ സ്വദേശി അഭിലാഷ് (38 ) ആണ്
ഇന്നലെ രാത്രി  മരിച്ചത്. ഒപ്പം കുളിക്കാനായി പോയ  ഇറങ്ങിയ കണ്ണൻ എന്ന തീർത്ഥാടകനെ കാണാതാകുകയായിരുന്നു.കണ്ണനുവേണ്ടി രാത്രിയിൽ  എരുമേലി പോലീസും,ഫയർഫോഴ്സും,നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടാനായില്ല.എന്നാൽ അപകടത്തെ തുടർന്ന് ഒരു മണിയോടെ ഇവർ വിരി വച്ച സ്ഥലത്ത് എത്തുകയും പേടിച്ച് സമീപത്തു തന്നെ മാറി നിൽക്കുകയുമായിരുന്നുവെന്നും എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു.
നാല്  കുട്ടികളും,5 മുതിർന്നവരുമടക്കം ഒൻപതംഗ  സംഘം ആണ് ശബരിമല തീർത്ഥാടനായി എത്തിയിരുന്നത്. അഭിലാഷും -കണ്ണനും കുളിക്കാനായി അഴുതക്കടവിൽ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.കുളി കഴിഞ്ഞ് വരാൻ  വൈകിയതിനെ  തുടർന്ന് ഒപ്പം ഉണ്ടായിരുന്നവർ ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിലാഷ് വെള്ളത്തിൽ  കിടക്കുന്നത് കണ്ടത് . തുടർന്ന്  അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് തുടർ നടപടികൾ സ്വീകരിക്കും.