Saturday, May 18, 2024
keralaNews

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ക്ക് ഇത്തവണ സീറ്റില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ക്ക് ഇത്തവണ സീറ്റില്ല. ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎല്‍എമാര്‍ക്കും ഇതു നിര്‍ബന്ധമാക്കും. രാജു എബ്രഹാം. എ.പ്രദീപ്കുമാറിനും സീറ്റില്ല. ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.

ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. മട്ടന്നൂര്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശൈലജയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ സുരക്ഷിത മണ്ഡലമൊരുക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര കമ്മിറ്റി അംഗത്തെ മട്ടന്നൂരില്‍ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയത്.