Saturday, May 18, 2024
indiaNewspolitics

പ്രവര്‍ത്തനശൂന്യമായ കോലാര്‍ ആശുപത്രിയെ 300 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്ററാക്കി മാറ്റി സംഘ് പരിവാര്‍

140 വര്‍ഷം പഴക്കമുള്ള 800 കിടക്കകളുള്ള കോലാര്‍ ആശുപത്രി പ്രവര്‍ത്തനശൂന്യമായിട്ട് കാലങ്ങളായി. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, കാലപ്പഴക്കം കൊണ്ട് നിറംകെട്ടുപോയ ആ ആശുപത്രിയെ കോവിഡ് പ്രതിരോധത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സംഘ ്പരിവാര്‍ എത്തി. ബിജെപി, ആര്‍എസ് എസ്, വിഎച്ച്പി, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 300 സന്നദ്ധപ്രവര്‍ത്തകര്‍ 15 ദിവസം രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കി. അതോടെ കോലാര്‍ ആശുപത്രി 300 കിടക്കകളുള്ള ജീവസ്സുറ്റ കോവിഡ് കെയര്‍ സെന്ററായി മാറി.                                                                                           ഞായറാഴ്ച രാവിലെ കര്‍ണ്ണാടകയിലെ ആദ്യ ഓക്സിജന്‍ ഉല്‍പാദ പ്ലാന്റ് ഉയര്‍ന്നത് ഇവിടെയാണ്. മിനിറ്റില്‍ 500 ലിറ്റര്‍ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണിത്. കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നിര്‍ദേശപ്രകാരം കോലാറിലെ ബിജെപി എംപി എസ്. മുനിസ്വാമിയാണ് ഈ ഭീമന്‍ യത്നം വിജയിപ്പിച്ചത്.1880ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് ലി ആശുപത്രി പ്രധാനമായും 12000 സ്വര്‍ണ്ണഖനിത്തൊഴിലാളികളെ സേവിക്കാന്‍ വേണ്ടി തുടങ്ങിയതാണ്. 2001 മുതല്‍ കോലാര്‍ ആശുപത്രി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എങ്കിലും ഈ ആശുപത്രിക്കെട്ടിടം ഇപ്പോഴും കരുത്തുറ്റ കെട്ടിടം തന്നെയാണ്. ഇവിടുത്തെ 100 കിലോഗ്രാം ഭാരമുള്ള ഓരോ കിടക്കയും സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗയോഗ്യമാക്കി മാറ്റി. പ്ംബ്ലിംഗും ഇല്ക്ട്രിക്കല്‍ ജോലികളും പുതിയതായി ചെയ്തു. കെട്ടിടെമാകെ പുതുതായി പെയിന്റ് ചെയ്തു.                                                                                                                             കഴിഞ്ഞ മാസം തന്നെ ബിജെപിയുടെ കെജിഎഫ് സിറ്റി പ്രസിഡന്റ് കമലാനാഥനും എംപി മുനിസ്വാമിയുടെ രണ്ടാം കോവിഡ് തരംഗം വന്നാല്‍ ഈ ആശുപത്രിയെ പുനരുജ്ജീവിപ്പിക്കണമെന്ന് ആലോചിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനെ ഈ ആശയത്തിന് പച്ചക്കൊടി വീശി. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഇവിടേക്ക് വേണ്ട 30 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അനുവദിക്കുകയും ചെയ്തു. മറ്റ് ചില നേതാക്കളും സഹായഹസ്തങ്ങള്‍ നീട്ടി. ഈ കഠിനമായ പുനരുജ്ജീവനജോലിക്ക് ആവശ്യമായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കി. ഉടന്‍ പ്രവര്‍ത്തനവും തുടങ്ങി. ഏപ്രില്‍ 27നാണ് പുനരുജ്ജീവന ജോലികള്‍ ആരംഭിച്ചത്. ആദ്യം ക്ലീനിംഗായിരുന്നു. ആശുപത്രി നില്‍ക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ നിറയെ കളകള്‍ വളര്‍ന്നുമുറ്റിയിരുന്നു. അതെല്ലാം നീക്കി. കെട്ടിടത്തിനുള്ളില്‍ മൂന്ന് ഇഞ്ച് കനത്തില്‍ പൊടിയും ഉണ്ടായിരുന്നു. അതും നീക്കി.                                                                      400 ട്രാക്ടറുകളോളം അവശിഷ്ടങ്ങളാണ് പുറത്തുകൊണ്ടുപോയി തട്ടിയത്. പിന്നീട് സിവില്‍, ഇന്റീരിയര്‍ ജോലികള്‍ തുടങ്ങി. എക്സ്റേ മെഷീനും ലാബും ഉയര്‍ത്തി. വേണ്ട മെഡിക്കല്‍ സ്റ്റാഫുകളെ നിയമിച്ചു.നാല് മുറികള്‍ ഐസിയു ആക്കി. പണ്ട് 120 വര്‍ഷം മുമ്ബ് പ്രവര്‍ത്തനം തുടങ്ങുമ്‌ബോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണിത്. ഇസ്രയേലില്‍ നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റാണ് പ്രവര്‍ത്തകര്‍ പുതുതായി ഉയര്‍ത്തിയത്. ഈ ഓക്സിജന്‍ യൂണിറ്റ് രോഗികള്‍ക്ക് വരദാനമാണെന്നും കെജിഎഫ് ജനറല്‍ ആശുപത്രി ജില്ലാ സര്‍ജന്‍ ഡോ. ശിവ കുമാര്‍ അഭിപ്രായപ്പെട്ടു.