Saturday, April 27, 2024
indiaNews

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നായി കാണുന്നു. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടു.