Thursday, May 2, 2024
keralaNews

കേരള തീരത്ത് നാളെ തുലാവര്‍ഷം എത്തും

തെക്കേ ഇന്ത്യന്‍ തീരത്ത് തുലാവര്‍ഷം ഇന്ന് എത്തും. തമിഴ്നാട്ടിലാണ് ആദ്യം തുലാവര്‍ഷം എത്തുക. കേരള തീരത്ത് നാളെ തുലാവര്‍ഷം എത്തും.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കിഴക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.