Wednesday, May 15, 2024
keralaNews

എംപി രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു; ഞായറാഴ്ച ശസ്ത്രക്രിയ.

എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം.കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കും.കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്.