Monday, May 13, 2024
keralaNews

ജിന്‍സി ഫിലിപ്പ് അരീക്കലിന് സ്വീകരണം നല്‍കി .

കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരമോന്നത പുരസ്സ്‌ക്കാരമായ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായ കോരുത്തോട് സ്വദേശിയായ ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് അരീക്കലിന് മാതൃ ഇടവകയായ കോരുത്തോട് സെന്റ്.ജോര്‍ജ് പള്ളിയില്‍ സ്വീകരണം നല്‍കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തു.ഇടവക വികാരി ബഹു.സക്കറിയാസ് ഇല്ലിക്കമുറിയില്‍ അച്ചന്‍ ആദരാവ് അര്‍പ്പിച്ച് സംസാരിച്ചു.