Monday, May 13, 2024
Newsworld

ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ കൊറിയയില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ക്ക് ശ്വാസതടസവും ഹൃദയസ്തംഭനവും ഉണ്ടാകുകയായിരുന്നു. മരണനിരക്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
തെക്കന്‍ കൊറിയയിലെ യോങ്സാങ്-ഗു ജില്ലയിലെ ഇട്ടാവോണ്‍ നഗരത്തിലാണ് ദുരന്തമുണ്ടായത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നാഷണല്‍ ഫയര്‍ ഏജന്‍സി ഉദ്യോഗസ്ഥനായ ചിയോ ചിയോണ്‍ സിക് ആണ് ഇക്കാര്യം അറിയിച്ചത്.