Thursday, May 9, 2024
keralaNews

വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം.

തിരുവനന്തപുരം: വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി.എം.ശോഭയ്ക്ക് മര്‍ദ്ദനത്തില്‍ കൈയ്ക്കു പരുക്കേറ്റു. പ്രതി വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സര്‍ജറി ഒപിയില്‍ വൃക്കയിലെ കല്ലിന് ചികില്‍സ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് രോഗവിവരങ്ങള്‍ വിശദീകരിക്കുമ്പോള്‍ പ്രകോപിതനാകുകയും ഡോക്ടറെ അടിക്കുകയുമായിരുന്നു.

തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചയാള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാര്‍ഥമായി ജോലി ചെയ്യുമ്പോള്‍ ആളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.