Thursday, May 2, 2024
keralaLocal NewsNews

എരുമേലി എടിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ചയാളെ പോലീസ് പിടികൂടി.

എരുമേലി എടിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ചയാളെ പോലീസ് പിടികൂടി. എരുമേലി ടൗണില്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ 2000 ന്റെ പത്ത് നോട്ടുകള്‍ സിഡിഎം വഴി നിക്ഷേപിച്ച ആളെയാണ് ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടിയത്.ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.കള്ളനോട്ട് ലഭിച്ച ബാങ്ക് അധികൃതര്‍ വൈകുന്നേരത്തോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷെരീഫ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി എരുമേലി എസ് എച്ച് ഒ ആര്‍. മധു പറഞ്ഞു.കള്ള നോട്ടുകള്‍ മറ്റൊരു കടയില്‍ നിന്നാണ് ലഭിച്ചതാണ് ഇയാള്‍ പോലീസിനോട്  പറഞ്ഞിരിക്കുന്നത്.എന്നാല്‍ കള്ളനോട്ട് സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.