Friday, May 3, 2024
keralaNewsObituary

ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40) , സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ കാണാനില്ലെന്ന പരാതിയില്‍ കാസര്‍കോട് രാജപുരം സ്റ്റേഷനില്‍ കേസ് നിലനില്‍ക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.