ഗുജറാത്തും – ഹിമാചലും ബിജെപിക്ക് തന്നെ
ദില്ലി: ഗുജറാത്തിലും – ഹിമാചലിലും ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തില്‍ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സര്‍വേ പ്രവചനം. 30-42 കോണ്‍ഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവര്‍ നേടുമെന്നുമാണ് റിപ്പബ്ലികിന്റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്നും കോണ്‍ഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സര്‍വേ ഫലം പറയുന്നു.ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.
എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂസ് എക്സ് ബിജെപി 117 – 140
കോണ്‍ 34 – 51
ആപ് 6 – 13
മറ്റ് 1 – 2
റിപ്പബ്ലിക്ക് ബിജെപി 128 – 148
കോണ്‍ 30 – 42
ആപ് 2- 10
മറ്റ് 0 -3
ഇന്ത്യ ടുഡേ ബിജെപി 129 – 151
കോണ്‍ 16 – 30
ആപ് 9 – 21
മറ്റ് 2 – 6
ടിവി 9 ബിജെപി 125 – 130
കോണ്‍ 40- 50
ആപ് 3-5
മറ്റ് 3-7
ഹിമാചലില്‍ ബിജെപി ദില്ലി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ബിജെപി – 24 -34
കോണ്‍ഗ്രസ് – 30-40
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 4-8
ഇന്ത്യ ടിവി/മാട്രിസ് ബിജെപി – 35-40
കോണ്‍ഗ്രസ് – 26-31
ആം ആദ്മി – 0
മറ്റുള്ളവര്‍ – 00
ന്യൂസ് എക്സ്/ജന്‍കീ ബാത്ത് ബിജെപി – 32-40
കോണ്‍ഗ്രസ് – 27-34
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 02-01
ഇടിജി – ടിഎന്‍എന്‍ ബിജെപി – 38
കോണ്‍ഗ്രസ് – 28
ആം ആദ്മി – 0
മറ്റുള്ളവര്‍ – 02
റിപ്പബ്ളിക് ടിവി – പി മാര്‍ക്യൂ ബിജെപി – 34-39
കോണ്‍ഗ്രസ് – 28-33
ആം ആദ്മി – 00 -01
മറ്റുള്ളവര്‍ – 00