Saturday, May 11, 2024
keralaNewspolitics

മന്ത്രിമാരും വകുപ്പുകളും…

രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എന്‍. ബാലഗോപാലിന് നല്‍കും. വ്യവസായം പി.രാജീവിനു നല്‍കാനാണ് നിലവിലെ ധാരണ.

ആരോഗ്യ വകുപ്പ് ആറന്‍മുള എം എല്‍ എ വീണാ ജോര്‍ജ് എന്നിവര്‍ എത്തുമെന്നാണ് വിവരം. കെ എന്‍ ബാലഗോപാല്‍ (ധനകാര്യം), എം വി ഗോവിന്ദന്‍ (തദ്ദേശസ്വയം ഭരണം), വി അബ്ദുറഹ്‌മാന്‍ (പ്രവാസികാര്യം, ന്യൂനപക്ഷ ക്ഷേമം), പി രാജീവ് ( വ്യവസായം), ആര്‍ ബിന്ദു (ഉന്നതവിദ്യാഭ്യാസം), വി എന്‍ വാസവന്‍ (സഹകരണം), വി ശിവന്‍കുട്ടി (വിദ്യഭ്യാസം), കെ രാധാകൃഷ്ണന്‍ (ദേവസ്വം- പാര്‍ലിമെന്ററികാര്യം), സജി ചെറിയാന്‍ (ഫിഷറീസ്- സാംസ്‌കാരികം), മുഹമ്മദ് റിയാസിന് (ടൂറിസം- പൊതുമരാമത്ത്), വകുപ്പുകള്‍ കൈയാളുമെന്നാണ് റിപ്പോര്‍ട്ട്. ആന്റണി രാജു (ഗതാഗതം), എ കെ ശശീന്ദ്രന്‍ (വനം)വകുപ്പുകള്‍ ലഭിക്കും.

മന്ത്രിമാരും വകുപ്പുകളും

1.പിണറായി വിജയന്‍ -ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍

2. വീണാ ജോര്‍ജ്               –      ആരോഗ്യ വകുപ്പ്

3. കെ എന്‍ ബാലഗോപാല്‍            – ധനകാര്യം,

4.എം വി ഗോവിന്ദന്‍             -തദ്ദേശസ്വയം ഭരണം,

5.വി അബ്ദുറഹ്‌മാന്‍     – പ്രവാസികാര്യം, ന്യൂനപക്ഷ ക്ഷേമം,

6. പി രാജീവ്                  -വ്യവസായം,

7. ആര്‍ ബിന്ദു                – ഉന്നതവിദ്യാഭ്യാസം,

8.വി.എന്‍.വാസവന്‍         –  സഹകരണം,റജിസ്‌ട്രേഷന്‍

9.വി ശിവന്‍കുട്ടി                  -വിദ്യഭ്യാസം,തൊഴില്‍

10. കെ രാധാകൃഷ്ണന്‍          –  ദേവസ്വം ,പാര്‍ലിമെന്ററികാര്യം,

11. സജി ചെറിയാന്‍              – ഫിഷറീസ്, സാംസ്‌കാരികം,

12. മുഹമ്മദ് റിയാസിന്          -ടൂറിസം, പൊതുമരാമത്ത്,

13 .ആന്റണി രാജു                 -ഗതാഗതം,

14. കെ ശശീന്ദ്രന്‍                      -വനം

15.ജെ.ചിഞ്ചുറാണി              – ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

16.കെ.രാജന്‍                           -റവന്യൂ

17.പി.പ്രസാദ്-                                -കൃഷി

18.ജി.ആര്‍. അനില്‍-                 -സിവില്‍ സപ്ലൈസ്

19.റോഷി അഗസ്റ്റിന്‍                     -ജലവിഭവം

20.കെ.കൃഷ്ണന്‍കുട്ടി                       -വൈദ്യുതി

21.അഹമ്മദ് ദേവര്‍കോവില്‍      തുറമുഖം, പുരാവസ്തു, മ്യൂസിയം