Tuesday, May 7, 2024
keralaNewsUncategorized

രവീന്ദ്രന്‍ പട്ടയം. രണ്ടാംഘട്ട പരിശോധനകള്‍ 14 ന് കളക്ട്രേറ്റില്‍

ആലപ്പുഴ: രവീന്ദ്രന്‍ പട്ടയങ്ങളുടെ രണ്ടാംഘട്ട പരിശോധനകള്‍ 14 ന് കളക്ട്രേറ്റില്‍ വെച്ച് നടക്കും. രവീന്ദ്രന്‍ നല്‍കിയ കുഞ്ചുതണ്ണി മേഖലയിലെ 37 പട്ടയങ്ങളുടെ                ഹിയറിംങ്ങ് നടപടികള്‍ 14 ന് കളക്ട്രേറ്റില്‍ വെച്ച് നടത്തുമെന്ന് ദേവികുളം തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍. കെഡിഎച്ച് ദേവികുളം മാങ്കുളം മേഖലയെ ഒഴികെ മറ്റ് വില്ലേജുകളിലെ പട്ടയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്നും ദേവികുളം തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍ പറഞ്ഞു.                                                                                     കെഡിഎച്ച് ദേവികുളം മാങ്കുളം മേഖലകള്‍ ഒഴികെയുള്ള മേഖലയില്‍ നിന്നും പട്ടയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. 6000 അപേക്ഷകള്‍ നിലവില്‍ ദേവികുളത്ത് ഉണ്ടെന്നും അതില്‍ 2000 എണ്ണത്തില്‍ ഡൂപ്ലിക്കേഷന്‍ കണ്ടെത്തിയതായും അവര്‍ പറഞ്ഞു. കുറ്റിയാര്‍വാലയില്‍ കരം അടയ്ക്കാത്ത തൊഴിലാളികളുടെ ഭൂമികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ആരംഭിക്കും. കെഡിച്ച് ദേവികുളം മാങ്കുളം മേഖലകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പട്ടയത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്നത്. ഇത്തവണയും ഈ മേഖലയെ ഒഴിവാക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും.