Tuesday, May 14, 2024
indiaNews

ഗോവയില്‍ മയക്കുമരുന്ന് കച്ചവടം വിദേശികള്‍ പിടിയില്‍

ഗോവ: ഗോവയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ എന്‍സിബി പിടികൂടി.വിദേശികളായ രണ്ട് പൗരന്മാരായ ആംബിക എന്ന് പേരുള്ള റഷ്യന്‍ വനിതയും സഹായി ജെ ലീയുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 107 എംഡിഎംഎ ടാബ്ലെറ്റുകളും, 40 ഗ്രാം ഹൈഗ്രേഡ് മെഫെഡ്രോണും, 55 ഗ്രാം ഹൈ ക്വാളിറ്റി ഹാഷിഷും പിടിച്ചെടുത്തിട്ടുണ്ട്. വടക്കന്‍ ഗോവ കേന്ദ്രീകരിച്ച് വിദേശികളുടെ നേതൃത്വത്തില്‍ ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ലീ ബ്രിട്ടീഷ് പൗരനാണ്. ഗോവയിലെത്തുന്ന വിദേശികള്‍ക്കാണ് ഇവര്‍ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ പണവും ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ ഇരുവരും അച്ഛനും മകളുമാണെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവര്‍ ഗോവയില്‍ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് എന്‍സിബി അറിയിച്ചു.