Sunday, May 19, 2024
keralaNews

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി.

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. കരിപ്പൂരില്‍ എത്തിയത് ഷഫീഖ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനാണന്നാണ് ഇയാളുടെ നിലപാട്. എന്നാല്‍ ഇത് കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഫോണും പാസ്‌പോര്‍ട്ടും നശിപ്പിച്ചശേഷമെന്ന് അര്‍ജുന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ വുമായി പിടിയിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ വുമായി പിടിയിലായ മുഹമ്മദ് ഷെഫീക്കിനെ ഇന്ന് മഞ്ചേരിയില്‍ നിന്ന് കൊച്ചിയിലെത്തിക്കും.