Friday, May 3, 2024
BusinessindiaNews

സ്വര്‍ണവില ;പവന് 120 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നര മാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കു താഴ്ന്നിരുന്നു.വെള്ളിയാഴ്ച 200 രൂപ കൂടി 36,920 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.