Wednesday, May 15, 2024
keralaNews

കരിപ്പൂരിലും നെടുമ്പാശ്ശേരിയും കോടികളുടെ സ്വര്‍ണ്ണവേട്ട

കൊച്ചി: കരിപ്പൂര്‍ – നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നും വന്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ഒരു വിദേശിയില്‍ നിന്നും 472 ഗ്രാം സ്വര്‍ണവും പിടിച്ചു.