Thursday, May 9, 2024
Uncategorized

ശബളം എത്തി; എരുമേലിയില്‍ വിശുദ്ധി സേന ശുചീകരണം തുടങ്ങി

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ ശുചീകരണത്തിന് എത്തിയ തൊഴിലാളികള്‍ക്ക് ശബളം നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനെ തുടര്‍ന്ന് ഇന്ന് ശബളം കൊടുത്തു . ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ എരുമേലിയിലെ ശുചീകരണം നിര്‍ത്തിയിരുന്നു .

ഇതേ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ അമല്‍ മഹേശ്വര്‍, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഇന്ന് ശബളം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കളക്ടര്‍ അടക്കമുള്ള ഉന്നതാധികാരികളുമായി ചര്‍ച്ച നടത്തിയാണ് ഇന്ന് ശബളം നല്‍കാന്‍ കഴിഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.

53 ദിവസത്തെ ശബളമാണ് ഇന്നലെ വരെ കൊടുക്കാനുള്ളത്.ശബളം ആരോഗ്യ വകുപ്പിന്റെ അക്കൗണ്ടില്‍ എത്തിയതിനെ തുടര്‍ന്ന് വിശുദ്ധി സേന ഇന്ന് ഉച്ചകഴിഞ്ഞ് എരുമേലിയില്‍ ശുചീകരണത്തിന് ഇറങ്ങുകയും ചെയ്തു. ബാക്കി ശബളം തീര്‍ത്ഥാടനം തീരുന്ന മുറയ്ക്ക് തന്നെ നല്‍കാന്‍ നടപടി സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു .