Sunday, May 19, 2024
indiaNewsObituaryUncategorized

സാഹിത്യകാരിയും ഒഡിഷ മുഖ്യമന്ത്രിയുടെ സഹോദരിയുമാണ് അന്തരിച്ച ഗീത മേത്ത

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ സഹോദരിയുമായ ഗീത മേത്ത (80) ഡല്‍ഹിയില്‍ അന്തരിച്ചു. ഡോക്യുമെന്ററി സിനിമാ നിര്‍മാതാവ്, പത്രപ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്തയായിരുന്നു. സ്‌നേക്ക് ആന്‍ഡ് ലാഡേര്‍സ്, എ റിവര്‍ സൂത്ര, രാജ് ആന്‍ഡ് ദ് എറ്റേണല്‍ ഗണേശ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 1943ല്‍ ബിജു പട്‌നായികിന്റേയും ഗ്യാന്‍ പട്‌നായികിന്റേയും മകളായി ഡല്‍ഹിയിലാണ് ഗീതാ മേത്ത ജനിച്ചത്. നവീന്‍ പട്‌നായികിന്റെ മൂത്ത സഹോദരിയാണ്. കേംബ്രിജ് സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പരേതനായ അമേരിക്കന്‍ എഴുത്തുകാരന്‍ അജയ് സിങ് സോണി മേത്തയുമായി വിവാഹം കഴിച്ചിരുന്നു. 2019ല്‍ പദ്മശ്രീക്ക് പരിഗണിച്ചെങ്കിലും പുരസ്‌കാരം നിരസിച്ചു.