Friday, May 3, 2024
keralaNews

10, +2 വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ്ബെല്‍ റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയായി….

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഫസ്റ്റ്ബെല്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയായി. ഈ ക്ലാസുകള്‍ ഓഡിയോ ബുകുകളായും പോര്‍ടലില്‍ ലഭ്യം. ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സില്‍ ഫോണ്‍-ഇന്‍ രൂപത്തില്‍ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പോര്‍ടലില്‍ ലഭിക്കും.

പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ എട്ട് മണി മുതലും എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ഫസ്റ്റ്ബെലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.