Wednesday, May 15, 2024
EntertainmentkeralaNews

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും.

കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. അതുവരെ അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്തു. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.